19 April 2024 Friday

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വൃക്ഷ തൈകൾ നട്ട് ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വൃക്ഷ തൈകൾ നട്ട് ചാലിശ്ശേരി ജനമൈത്രി പോലീസ് 

ചങ്ങരംകുളം:പ്രകൃതിസംരക്ഷണ ദിനത്തിൽ നഷ്ടപ്പെട്ട പച്ചപ്പിനെ തിരിച്ചെടുക്കാൻ വൃക്ഷ തൈകൾ നട്ട് ചാലിശ്ശേരി ജനമൈത്രി പോലീസ് മാതൃകയായി.പോലീസ് ഇൻസ്പെക്ടർ എ .പ്രതാപ്  വൃക്ഷ തൈകൾ നട്ട് ലോക പ്രകൃതി സംരക്ഷണ ദിനം ഉദ്ഘാടനം ചെയതു.എൻ്റെ മരം എൻ്റെ ജീവൻ എന്ന ലക്ഷ്യത്തോടെ  എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുക അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനാകുമെന്ന്   ബോധവൽക്കരണ സന്ദേശവും നൽകി.  പോലീസ് സ്റ്റേഷൻ പരിസരത്ത് അമ്പത്തോളം  വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.ചാലിശ്ശേരി ജനമൈത്രി പോലീസ്.എസ് ഐ ഗോപാലൻ, പോലീസുകാരായ ശശിനാരായണൻ,രജീഷ്,ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ പങ്കെടുത്തു