25 April 2024 Thursday

ശ്രീനാരായണപുരത്ത് വടക്കേക്കാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

ckmnews

ശ്രീനാരായണപുരത്ത് വടക്കേക്കാട് സ്വദേശിയായ വിദ്യാർഥി മുങ്ങി മരിച്ചു


വടക്കേക്കാട്:ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കാട് കല്ലിങ്ങൾ സ്വദേശി പൊന്നാംബത്തയിൽ ഹംസയുടെ മകൻ

ഫദൽ ഹംസ (19) ആണ് മരിച്ചത്. അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് . ഇന്ന് വൈകീട്ട് നാലരയോടെ കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.പടിഞ്ഞാറെ കരയിൽ നിന്നും കിഴക്കേ കരയിലേക്ക് നീ ന്തുന്നതിനെടെയാണ് കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട് 6.20 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.