23 April 2024 Tuesday

കുറുക്കൻ പാറയിൽ 16 പേർക്ക് കൂടി ഇന്ന് സമ്പർക്കത്തിലൂടെ രോഗം.

ckmnews

കുന്നംകുളം:കുന്നംകുളം നഗരസഭയിലെ കുറുക്കൻ പാറയിൽ 16 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം പരിശോധനക്കയച്ച  റിസൾട്ട് വന്നപ്പോഴാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.കുറുക്കൻ പാറയിലെ നഗരസഭാ ഗ്രീൻ പാർക്കിൽ  ജോലി ചെയ്തിരുന്നവർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 15 വയസ്സുകാരനിൽ നിന്നാവാം ഇവർക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ  നിഗമനം.ഗ്രീൻ പാർക്ക് ജോലിക്കാർ കൂടാതെ സമീപത്തെ വ്യാപാര സ്ഥാപനത്തിലുള്ളവർക്കും ഈ കുട്ടിയുടെ ബന്ധുക്കൾക്കും രോഗം  സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.