29 March 2024 Friday

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം:ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം:ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച എട്ടിന് നടക്കും.മെട്രോമാൻ ഇ.ശ്രീധരനാണ് ലോഗോ പ്രകാശനം നിർവഹിക്കുക.

സത്‌സന്താന ലബ്ധിക്കായി ദേവന്മാരടക്കമനുഷ്ടിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന പുത്രകാമേഷ്ടി യാഗം 2023 ഫെബ്രുവരിയിലാണ് നടക്കുന്നത്.കുട്ടികളുണ്ടാവാത്തവർക്കും നല്ല കുട്ടികളുണ്ടാവാനാഗ്രഹിക്കുന്നവർക്കും വേദമന്ത്ര ജപങ്ങളും ഹവിസുകളുമർപ്പിച്ച് നടത്തുന്ന യാഗവേദിയിലെത്തി കർമങ്ങളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കും വിധം യാഗം നടത്താനാണ് സംഘാടക സമിതി തീരുമാനം. സമിതിയുടെ പേരിലുള്ള വെബ്‌സൈറ്റിൽ കയറി ലോകത്തെവിടെയുള്ളവർക്കും യാഗത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടത്താം.

ഏഴു ദിവസം നീളുന്ന യാഗത്തിനായി വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. യാഗ വിളംബരം, ബ്രോഷർ പ്രകാശനം, ചർച്ചകൾ, സെമിനാറുകൾ, വിളംബരഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ വിവിധ മാസങ്ങളിലായി നടക്കും.ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ചീഫ് കോ-ഓർഡിനേറ്റർ ഡോ.കെ.വി.കൃഷ്ണൻ അധ്യക്ഷനായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, അഡ്വ.കെ.ടി.അജയൻ,

കെ.എം.പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, കെ.ടി.രാമകൃഷ്ണൻ, യു.വിശ്വനാഥൻ, കണ്ണൻ പന്താവൂർ, രാജേഷ് പ്രശാന്തിയിൽ, സതീഷ് അയ്യാപ്പിൽ എന്നിവർ പ്രസംഗിച്ചു.