20 April 2024 Saturday

പള്ളിക്കര യു എ ഇ പ്രവാസികളുടെ സംഗമം പെരുന്നാൾ ദിനത്തിൽ ദുബായിൽ നടക്കും

ckmnews

പള്ളിക്കര യു എ ഇ പ്രവാസികളുടെ സംഗമം പെരുന്നാൾ ദിനത്തിൽ ദുബായിൽ നടക്കും 


ദുബായ് : ചങ്ങരംകുളം പള്ളിക്കര നിവാസികളുടെ യു എ ഇ യിലുള്ള പ്രവാസി കുടുംബ സംഗമം "ഒത്തുചേരാം കൂട്ടുകൂടാം " ജൂലായ് ഒൻപതിന്  പെരുന്നാൾ ദിവസം വൈകീട്ട് മൂന്ന് മണിമുതൽ ദുബായ് ഖിസൈസിലെ അൽനഹ്ദ D2 സ്പോർട്സ് അക്കാദമിയിൽ വച്ച് നടക്കും .എല്ലാ   വർഷങ്ങളിലും നടത്താറുള്ള പോലെ ഇപ്രാവശ്യവും സംഗമത്തിൽ വിനോദങ്ങളും, കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടകർ അറിയിച്ചു .