25 April 2024 Thursday

നെടുങ്കണ്ടം ചെമ്മണ്ണാറിൽ വീട്ടുമുറ്റത്ത് ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി

ckmnews

ഇടുക്കി : നെടുങ്കണ്ടം ചെമ്മണ്ണാറിൽ വീട്ടുമുറ്റത്ത് ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി . സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച രാവിലെ ചെമ്മണ്ണാറിലെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടത് . ഇയാൾ സമീപത്തെ രാജേന്ദ്രന്റെ വീട്ടിൽ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടതിന് പിന്നാലെയാണ് സമീപത്തെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടതെന്നുമാണ് നാട്ടുകാർ നൽകുന്നവിവരം . അതേസമയം , മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചെമ്മണ്ണാറിലെ രാജേന്ദ്രന്റെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ജോസഫ് മോഷ്ടിക്കാൻ കയറിയെന്നാണ് പറയുന്നത് . മോഷണശ്രമത്തിനിടെ ഗൃഹനാഥനായ രാജേന്ദ്രൻ എഴുന്നേൽക്കുകയും മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു . ഇരുവരും തമ്മിൽ മൽപ്പിടിത്തവും ഉണ്ടായി . തുടർന്ന് ജോസഫ് കുതറിമാ ഓടിരക്ഷപ്പെട്ടെന്നാണ് രാജേന്ദ്രൻ പറയുന്നത്.ഈ സംഭവത്തിന് പിന്നാലെ

രാവിലെ അഞ്ചരയോടെയാണ് ജോസഫിനെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തുന്നത് . മൃതദേഹത്തിന് സമീപം വെട്ടുകത്തിയും ടോർച്ചും കുടയും ചെരിപ്പുകളും ഒരുകിലോ മാംസം അടങ്ങിയ കവറും ഉണ്ടായിരുന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു . പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു