23 April 2024 Tuesday

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി ചാർക്കോൾ പൊന്നാനിയുടെ സഹകരണത്തോടെ അഥിതി ചങ്ങരംകുളം ചിത്രരചന സംഘടിപ്പിച്ചു

ckmnews

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി ചാർക്കോൾ പൊന്നാനിയുടെ സഹകരണത്തോടെ അഥിതി ചങ്ങരംകുളം ചിത്രരചന സംഘടിപ്പിച്ചു


ചങ്ങരംകുളം:ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് സംയോജിത ചികിത്സ പദ്ധതി എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കുന്ന അഥിതി ചങ്ങരംകുളം ചിത്രരചന സംഘടിപ്പിച്ചു.ചിത്രകാരൻമാരുടെ കൂട്ടായ്മയായ ചാർക്കോൾ പൊന്നാനിയുടെ സഹകരണത്തോടെയാണ് കുട്ടികൾക്കായി കൂടെ എന്ന പേരിൽ ആർട്ട് വർക്ഷോപ്പ് സംഘടിപ്പിച്ചത്.ജൂലൈ 15ന് ന് നടക്കുന്ന അഥിതിയുടെ ഒന്നാം വാർഷികത്തിന്റെ മുന്നോടിയായാണ് കുഞ്ഞുങ്ങളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചത്.നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ നമുക്ക് കുറച്ച് നേരം വരക്കാം എന്ന ആശയത്തോടെ ചിത്രകാരൻമാരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി കുരുന്നുകൾ രക്ഷിതാക്കൾക്കും കലാകാരൻമാർക്കും ഒപ്പം ചിത്രങ്ങൾ വരച്ചു.മോഹൻ ആലംകോട്,രാജീവ് കിഷോർ,മണികണ്ഠൻ,സിറാജ് നേതൃത്വം നൽകി.സന്തോഷ് ആലംകോട് കുഞ്ഞുങ്ങൾക്കായി തിമില വാദനം നടത്തി.കുരുന്നുകളുടെ കൗതുകം നിറഞ്ഞ ചിത്രം വര കാണാനും നിരവധി പേരാണ് അതിഥിയിൽ എത്തിയത്.കുട്ടികൾ നിർമിക്കുന്ന കലാസൃഷ്ടികളുടെ പ്രദർശനം വാർഷിക ദിനത്തിൽ നടക്കുമെന്ന് അഥിതി യുടെ കോർഡിനേറ്റർ കൂടിയായ ഡോക്ടർ ശിൽപ അരിക്കത്ത് പറഞ്ഞു