29 March 2024 Friday

സമഗ്ര ശിക്ഷ കേരള പൊന്നാനി യു ആർ സി ക്ക് കീഴിൽ ഭിന്നശേഷി കുട്ടികൾക്കുള്ള നാലാമത് ഫിസിയോ സ്പീച്ച് തെറാപ്പി സെൻറർ ജിഎച്ച്എസ്എസ് പാലപ്പെട്ടി ആരംഭിച്ചു

ckmnews

സമഗ്ര ശിക്ഷ കേരള പൊന്നാനി യു ആർ സി ക്ക്  കീഴിൽ ഭിന്നശേഷി കുട്ടികൾക്കുള്ള നാലാമത് ഫിസിയോ സ്പീച്ച് തെറാപ്പി സെൻറർ ജിഎച്ച്എസ്എസ് പാലപ്പെട്ടി ആരംഭിച്ചു


എരമംഗലം:സമഗ്ര ശിക്ഷ കേരള പൊന്നാനി യു ആർ സി ക്ക്  കീഴിൽ ഭിന്നശേഷി കുട്ടികൾക്കുള്ള നാലാമത് ഫിസിയോ സ്പീച്ച് തെറാപ്പി സെൻറർ ജിഎച്ച്എസ്എസ് പാലപ്പെട്ടി ആരംഭിച്ചു.സംസാര പ്രയാസം ഉള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും നടക്കാനും ഇരിക്കാനും പ്രയാസമുള്ള കുട്ടികൾക്ക് ഫിസിയോതെറാപ്പിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും തുടർച്ചയായി നൽകുന്നതിന് വേണ്ടിയാണ് സെൻറർ ആരംഭിച്ചത്. തെറാപ്പി സെന്ററിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു .ബിപിസി ഡോക്ടർ ഹരിയാ നന്ദകുമാർ അധ്യക്ഷതവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ , വാർഡ് മെമ്പർ സൗദ അബ്ദുള്ള ,പെരുമ്പടപ്പ് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുനിൽ മാസ്റ്റർ, പിടിഎ പ്രസിഡൻറ് ഇകെ ഇസ്മായിൽ ,എച്ച്എം ദീപാഞ്ജലി , സ്പെഷ്യൽ എജ്യൂക്കേറ്റർമാരായ പ്രജോഷ് , അമ്പിളി , തെറാപ്പിസ്റ്റ് മാരായ സൗമ്യ , ഷാഹിന,ഹയർസെക്കൻഡറി അധ്യാപിക ക്ലാരിയ  എന്നിവർ സംസാരിച്ചു.ട്രെയിനർ അജിത്ത് ലൂക്ക് സ്വാഗതവും , സ്പെഷ്യൽ എഡ്യൂക്കേറ്റർ നസീമ നന്ദിയും പറഞ്ഞു.