25 April 2024 Thursday

വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊന്നൽ നൽകിയ പ്രസ്ഥാനം മുസ്ലിം ലീഗ്:അഷ്‌റഫ്‌ കോക്കൂർ

ckmnews

വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊന്നൽ നൽകിയ പ്രസ്ഥാനം മുസ്ലിം ലീഗ്:അഷ്‌റഫ്‌ കോക്കൂർ 


ചങ്ങരംകുളം:വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊന്നൽ നൽകിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കോക്കൂർ.ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന് ഏറെ പ്രസക്തി ഉണ്ടാകുമെന്ന് പൂർവ്വികാരായ മുസ്ലിം ലീഗ് നേതാക്കളുടെ മുൻ കരുതലിന്റ ഭാഗമായാണ് കേരളത്തിൽ ഇന്ന് ഉയർന്നു നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും അദ്ദേഹം കൂട്ടിചേർത്തു.ഗ്ലോബൽ കെഎംസിസി എറവക്കാടിന്റെ നേതൃത്വത്തിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ആദരവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി.അലി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശാഹുൽ ഹമീദ് പഴുന്നാന മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. കുഞ്ഞഹമ്മദ് ഹാജി, ആമിനകുട്ടി, റാഫി എറവക്കാട്, പത്തിൽ മൊയ്‌ദുണ്ണി, ആറ്റപ്പൂ തങ്ങൾ, ബഷീർ വി, അബ്ദുള്ള കുട്ടി സി വി, സിഎം മോനു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നുഫൈൽ സ്വാഗതവും ഫാറൂഖ് എറവക്കാട് നന്ദിയും പറഞ്ഞു.