23 March 2023 Thursday

കെഎസ്ആർടിസി ബസ്സിൽ ലൈം​ഗികാതിക്രമം, യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥിനി

ckmnews

ഇടുക്കി: കെഎസ്ആർടിസി ബസ്സിൽ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാ‍ർത്ഥിനി. യുവാവിനെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത് ഊന്നുകാൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാ‍ർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നെടുങ്കണ്ടം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. 


നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാർത്ഥിനി നെല്ലിമറ്റം എംബിറ്റ്സ് കോളജിലേക്ക് ഉള്ള യാത്രയിൽ ഉറങ്ങി പോയിരുന്നു. അടിമാലി ചാറ്റുപാറയിൽ നിന്നും കയറിയ യുവാവ് പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച് ശല്യം ചെയ്തു. ഇത് തുടർന്നതോടെ പെൺകുട്ടി തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വഴി മെസ്സേജ് അയച്ചു. തുടർന്ന് ഊന്നുകൽ എസ്ഐ ശരത്തിൻ്റെ നേതൃത്വത്തിൽ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.