20 April 2024 Saturday

കുഴല്‍പ്പണവേട്ട തുടര്‍ക്കഥയാവുന്നു, വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

ckmnews

മലപ്പുറം: വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട. 71,50,000 രൂപയാണ്  പിടിച്ചത്.  രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്.  കെഎല്‍ 51U 3235 അശോക് ലയലന്‍ഡ് മിനി ഗുഡ്‌സില്‍ നിന്നാണ് പണം പിടിച്ചത്.  വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നത്.


വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42) ,  സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴല്‍ പണമാണ് വളാഞ്ചേരി പൊലീസ് ഇതുവരെയായി പിടികൂടിയത്.