29 March 2024 Friday

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ckmnews

ദില്ലി:  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം  ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക.