28 March 2024 Thursday

മുഖ്യമന്ത്രി സ്ഥാനം ഒഴിയുക: യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ പ്രതിഷേധിച്ചു

ckmnews

ചങ്ങരംകുളം:സ്വര്‍ണ്ണ കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രാജിവെച്ച് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ പ്രതിഷേധിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മന്ത്രി കെടി ജലീല്‍ എന്നിവര്‍ രാജിവെക്കുക എന്ന പ്ലക്കാര്‍ഡുകളുമായി കുടുംബസമേതം കയ്യില്‍ പിടിച്ച് മെഴുകി തിരി തെളിയിച്ചാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.പ്രതിഷേധ ജ്വാലയിൽ  പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ കുടുംബസമേതം പങ്കാളികളായി