19 April 2024 Friday

മൂക്കുതല കൊളഞ്ചേരി മാതൃസമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

മൂക്കുതല കൊളഞ്ചേരി മാതൃസമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:മൂക്കുതല കൊളഞ്ചേരി മാതൃസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വിജയലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ചെയർമാൻ വത്സൻ

കൃഷ്ണമൂർത്തി,ഗോവിന്ദൻ മുള്ളൻ കുന്നത്ത്,മണികണ്ഠൻ കൊളഞ്ചേരി,ശ്രീജിഷ് കൊളഞ്ചേരി,മണികണ്ഠൻ മാമ്പറ്റ എന്നിവർ സമ്മാനദാനം നിർവഹിച്ചു സംസാരിച്ചു