18 April 2024 Thursday

പി കെ എസ് മെമ്പർഷിപ്പ് പ്രവർത്തനത്തിന് പോട്ടൂരിൽ തുടക്കമായി

ckmnews

പി കെ എസ് മെമ്പർഷിപ്പ് പ്രവർത്തനത്തിന് പോട്ടൂരിൽ തുടക്കമായി 


എടപ്പാൾ: പട്ടികജാതി ക്ഷേമസമിതി എടപ്പാൾ ഏരിയ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന് പോട്ടൂരിൽ തുടക്കം കുറിച്ചു. സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ വേൾഡ് റെക്കോർഡ് ജേതാവ് കൃഷ്ണേന്ദുവിന്  മെമ്പർഷിപ്പ് കൈമാറിക്കൊണ്ട്  ഉദ്ഘാടനം ചെയ്തു. പി ബാബു അധ്യക്ഷത വഹിച്ചു. സി.രാഘവൻ , കെ പി മോഹനൻ , ഒ സി പ്രഭാത് , കെ വി അയ്യപ്പൻ, കെ പി വേലായുധൻ, എ പി മോഹനൻ എന്നിവർ സംസാരിച്ചു.