28 March 2024 Thursday

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകത്തിനു മാതൃക : കെ ടി ജലീൽ

ckmnews

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകത്തിനു മാതൃക : കെ ടി ജലീൽ


എടപ്പാൾ: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ആഗോള തലത്തിൽ  ലഭിക്കുന്ന അംഗീകാരം ഏറെ പ്രശംസനീയമാണെന്ന് മുൻ മന്ത്രി ഡോ. കെ ടി ജലീൽ എം എൽ എ പ്രസ്താവിച്ചു. നമ്മുടെ രാജ്യത്തെ വിദ്യാസമ്പന്നരായ ഉദ്യോഗാർഥികളുടെ തൊഴിൽ വൈദഗ്ദ്യവും നൈപുണ്യവും ലോകരാജ്യങ്ങൾ മികച്ച രീതിയിൽ പരിഗണിക്കുന്നതിനാൽ അവിടങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യക്കാർ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നു.തൊഴിൽ സംരംഭകത്വം സ്റ്റാർട്ടപ്പുകൾ വഴി കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു ണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവോടെ മുന്നേറുന്ന ഐ എച്ച് ആർ ഡി യിലൂടെ ഒരുപാട് പ്രതിഭകളാണ് ഓരോവർഷവും പുറത്തിറങ്ങുന്നത്.തൊഴിൽ നേടുക എന്നതിലുപരി തൊഴിൽ നൽകുന്നവർ എന്ന നിലയിലേക്ക് ഉയരാൻ വിദ്യാർത്ഥികൾക്ക് കഴിയേണ്ടതുണ്ടെന്നും  എം എൽ എ.വിശദമാക്കി.ക്യാമ്പസ്‌ പ്ലെയ്സ്മെന്റിലൂടെ രാജ്യത്തെ പ്രശസ്തമായ കമ്പനികളിൽ ജോലി കരസ്ഥമാക്കിയ വട്ടംകുളം ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളെ അനുമോദിക്കാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.നിയമസഭാ സ്പീക്കർ  എം.ബി രാജേഷ്  ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ 

പി അബ്ദുസ്സമദ്,  വാർഡ് മെമ്പർ ഹസൈനാർ നെല്ലിശ്ശേരി,പി.ടി. എ പ്രതിനിധി  പി വിജയ്  ,പ്ലെയ്സ്‌മെന്റ് ഓഫീസർ യു കെ ഗോപാലകൃഷ്ണൻ, 

വേണു സി നായർ, സി എം ഹരി, പി ഷാദിയ, വി.സൂര്യ, വിദ്യാർത്ഥി പ്രതിനിധികളായ എൻ നയന,  വി ഹാഷിൽ,എൻ അമൃതാദേവി., പി അശ്വിൻദേവ് ,വി അനർഗ്, വി രേഷ്മ,  എ പി വിപിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന സർക്കാരിന്റെ യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിന്റെ ഭാഗമായ പ്രൊജക്റ്റ്‌ രൂപകല്പനാ മത്സരത്തിൽ സംസ്ഥാന തലത്തിൽ ആദ്യഘട്ടം വിജയിച്ച വട്ടംകുളം ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ അടങ്ങിയ

 ടീമിനെ  ഉപഹാരം നൽകി ആദരിച്ചു.