29 March 2024 Friday

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ വാർഷിക കൗൺസിൽ സമാപിച്ചു

ckmnews

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ വാർഷിക കൗൺസിൽ സമാപിച്ചു


ചങ്ങരംകുളം : കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ വാർഷിക കൗൺസിൽ പന്താവൂർ ഇർശാദിൽ സമാപിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്‌ലിയാർ പതാക ഉയർത്തി. സോൺ പ്രസിഡണ്ട് എസ് ഐ കെ തങ്ങൾ അധ്യക്ഷത വഹിച്ചു സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. പി എസ് കെ ദാരിമി എടയൂർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. കെ സിദ്ധീഖ് മൗലവി അയിലക്കാട് . എം കെ ഹസൻ നെല്ലിശേരി, ഹംസ ഹാജി അതളൂർ, അബ്ദുൽ ജലീൽ അഹ്സനി , വാരിയത്ത് മുഹമ്മദലി, എ അഹമദ് ബാഖവി , സലീം സഖാഫി പ്രെ. അനീസ് ഹൈദരി , പി പി നൗഫൽ സഅദി , സൈഫുല്ല അദനി പ്രസംഗിച്ചു.