19 April 2024 Friday

ചിയ്യാനൂർ വെസ്റ്റ് ഗ്രാമം വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡരികിലെ പുൽക്കാടുകൾ വെട്ടി നീക്കി

ckmnews

ചിയ്യാനൂർ വെസ്റ്റ് ഗ്രാമം വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡരികിലെ പുൽക്കാടുകൾ വെട്ടി നീക്കി


ചങ്ങരംകുളം:റോഡരികിലെ പുൽക്കാടുകൾ വെട്ടി നീക്കി ശുചീകരിച്ച് യുവാക്കളുടെ മാതൃക.അവധി ദിനമായ ഞായറാഴ്ചയാണ് ചിയ്യാനൂർ വെസ്റ്റ് ഗ്രാമം വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവേ മുതൽ ആരംഭിക്കുന്ന ഹെൽത്ത് സെന്റർ റോഡിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ കാട് മൂടിക്കിടന്ന റോഡരികിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയത്.റോഡിലേക്ക് ചാഞ്ഞ് നിന്ന മരക്കമ്പുകളും മറ്റു കാട് മൂടിക്കിടന്ന ഭാഗങ്ങളും യൂവാക്കൾ വെട്ടി വൃത്തിയാക്കിയാണ് യുവാക്കൾ മാതൃകയായത്.