29 March 2024 Friday

ബി. കെ ഹരിനാരായണന് വൈബ്സ് മീഡിയയുടെ ആദരവ് സമ്മാനിച്ചു

ckmnews

ബി. കെ ഹരിനാരായണന്

വൈബ്സ് മീഡിയയുടെ ആദരവ് സമ്മാനിച്ചു


കുന്നംകുളം:2021ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബി. കെ ഹരിനാരായണന്

വൈബ്സ് മീഡിയയുടെ ആദരവ് .കുന്നംകുളം ചെയ്മ്പർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ വൈബ്സ് മീഡിയയുടെ

നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരണീയം നിയമസഭാ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉപഹാര സമർപ്പണം നടത്തി.  എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. വൈബ്സ് മീഡിയ ചെയർമാൻ ഷാജു സൈമൺ പൊന്നാടയണിയിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ,സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം

ഡോ പി കെ ബിജു, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജ്,കലാമണ്ഡലം നിർവാഹക സമിതി അംഗം ടി കെ വാസു, കാടകലം സിനിമയുടെ മ്യൂസിക് ഡയറക്ടർ  പി എസ് ജയഹരി എന്നിവർ സംസാരിച്ചു.തുടർന്ന് ബി കെ ഹരി നാരായണൻ രചിച്ച ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി ഹരിനാരായണ ഗീതം എന്ന പേരിൽ  സംഗീത സന്ധ്യയുമുണ്ടായി.