20 April 2024 Saturday

ഡിവൈഎഫ്ഐ പഠനോത്സവവും അനുമോദന സദസ്സും സംഘടിപ്പിച്ചു

ckmnews

ഡിവൈഎഫ്ഐ പഠനോത്സവവും അനുമോദന സദസ്സും സംഘടിപ്പിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റ് കമ്മിറ്റി പ്രദേശത്ത് എസ്എസ്എൽസി പ്ളസ്ടു  പരീക്ഷ യിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു.ജിഷ്ണുവിന്റെ അധ്യക്ഷദ്ധയിൽ ചേർന്ന യോഗം ഡിവൈഎഫ്ഐ മുൻ എടപ്പാൾ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സികെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ട്രഷറർ യദു മോസ്കോ  അഭിവാദ്യം ചെയ്തു സംസാരിച്ചു.ആലംകോട് മേഖല ആക്ടിങ് പ്രസിഡന്റ്‌ അമീർ, സെക്രട്ടേറിയേറ്റ് അംഗം സഞ്ജു,സിപിഐ ബ്രാഞ്ച് അംഗം ബഷീർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സികെ അപ്പു സ്വാഗതവും  നിധിൻ നന്ദി യും പറഞ്ഞു