25 April 2024 Thursday

രണ്ട് മാസത്തിനുള്ളിൽ കുണ്ടയാർ പാലം സഞ്ചാരയോഗ്യമാക്കും:കെടി ജലീൽ എംഎൽഎ

ckmnews

രണ്ട് മാസത്തിനുള്ളിൽ കുണ്ടയാർ പാലം സഞ്ചാരയോഗ്യമാക്കും:കെടി ജലീൽ എംഎൽഎ


എടപ്പാൾ: രണ്ട് മാസത്തിനുള്ളിൽ കുണ്ടയാർ പാലത്തിന്റെ മെയിൽ സ്ലാബിൻ്റെ കോൺക്രീറ്റിംങ്ങ്  പൂർത്തിക്കി അതിലൂടെ ജനങ്ങൾക്ക് നടന്ന് പോകാനുള്ള സൗകര്യം 

ഉണ്ടാകുമെന്ന്  കെ ടി ജലീൽ എംഎൽഎ. പാലം പണി നീണ്ടുപോകുന്നതിനെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ സ്ഥലം  സന്ദർശിക്കുകയായിരുന്നു എംഎൽഎ.എക്സിക്യൂട്ടീവ് എൻഞ്ചിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.നിലവിൽ നടപാലമായി ഉപയോഗിക്കുന്ന സ്ഥലത്ത് രാത്രിയിൽ വെളിച്ചത്തിന് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.