20 April 2024 Saturday

കടവല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽഅമ്മക്കും മകൾക്കുംകോവിഡ്- 19 സ്ഥിരീകരിച്ചു.

ckmnews


ചങ്ങരംകുളം :കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ രണ്ട് പേർക്ക് ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചു.കടവല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് സ്വദേശിനികളായ അമ്മയ്ക്കും മകൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്,കഴിഞ്ഞ 17 ന് 

കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അമ്മയും മകളും.

ഇരുവര്‍ക്കും യാതൊരു തരത്തിലുള്ള സമ്പര്‍ക്കവുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.