25 April 2024 Thursday

എപി പുരുഷോത്തമന്റെ കുടുംബത്തിന് സിപിഐഎം നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവും ആയിരുന്ന അന്തരിച്ച എപി പുരുഷോത്തമന്റെ കുടുംബത്തിന് സിപിഎം ന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി.ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പുരുഷോത്തമന്റെ വീടിന്റെ താക്കോൽ കൈമാറി.ചടങ്ങിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,പി നന്ദകുമാർ എംഎൽഎ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.