19 April 2024 Friday

ഹരിയാനയെ 10 വിക്കറ്റിന് തോൽപിച്ച് കേരളം സെമിയിൽ ചങ്ങരംകുളം സ്വദേശി കരീം പാവിട്ടപ്പുറം മാൻ ഓഫ് ദി മാച്ച്

ckmnews

ഒഡിഷയിൽ നടക്കുന്ന പ്രയാസ് ഇന്ത്യ നാഷ്ണൽ ലെവൽ ഭിന്നശേഷി ക്രിക്കറ്റ്‌ ടൂർണമെന്റിൽ 10 വിക്കറ്റിനു ഹരിയാനെയെ തോൽപിച്ച് കേരളം സെമിഫൈനലിൽ പ്രവേശിച്ചു.കളിയിൽ ചങ്ങരംകുളം സ്വദേശി കൂടിയായ കരീം പാവിട്ടപ്പുറത്തിനെ മാൻഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.ഞായറാഴ്ച സെമിയിൽ ഉത്തർപ്രദേശുമായി കേരളം ഏറ്റു മുട്ടും.കോക്കൂർ ബ്രദേഴ്സ് ക്ളബ്ബിലെ കളിക്കാരനായ കരീം പാവിട്ടപ്പുറം ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീം അംഗമാണ്