19 April 2024 Friday

എപി പുരുഷോത്തമന്റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും

ckmnews

എപി പുരുഷോത്തമന്റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവും ആയിരുന്ന അന്തരിച്ച എപി പുരുഷോത്തമന്റെ കുടുംബത്തിന് സിപിഎം ന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും.ഉച്ചക്ക് രണ്ട് മണിക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ താക്കോൽദാനം നിർവഹിക്കും.മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,പി നന്ദകുമാർ എംഎൽഎ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും