29 March 2024 Friday

എകെജി സെന്ററിനുനേരെ അക്രമം:എടപ്പാളിൽ വ്യാപക പ്രതിഷേധം

ckmnews

എകെജി സെന്ററിനുനേരെ അക്രമം:എടപ്പാളിൽ വ്യാപക പ്രതിഷേധം 


എടപ്പാൾ:എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ എടപ്പാൾ ഏരിയയിൽ വ്യാപക പ്രതിഷേധം സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ജങ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം

 പി ജ്യോതിഭാസ്, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, വി വി കുഞ്ഞുമുഹമ്മദ്, പി വിജയൻ, അഡ്വ. പി പി മോഹൻദാസ്, സി രാഘവൻ, എസ് സുജിത്, യു പി പുരുഷോത്തമൻ  എന്നിവർ സംസാരിച്ചു.ആലങ്കോട്, നന്നംമുക്ക്, വട്ടംകുളം, എടപ്പാൾ, തവനൂർ, കാലടി, ചുങ്കം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.