24 April 2024 Wednesday

മോഡേൺ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ഡോക്ടർ പുഷ്പക്കാരനെ ആദരിച്ചു

ckmnews



 എടപ്പാൾ : ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോടാനുബന്ധിച്ച് മോഡേൺ എച്ച് എസ് എസ് പോട്ടൂരിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കബ്ബ് ബുൾബുൾ വിദ്യാർത്ഥികൾ കെ. വി പുഷ്‌പാകരൻ ഡോക്ടറെ ആദരിച്ചു.അര നൂറ്റാണ്ടിലധികമായി ആതുര സേവന രംഗത്ത് കഴിവ് തെളിയിക്കുകയും ഇന്നും ജനങ്ങൾക്കു വേണ്ടി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന കെ.വി പുഷ്പാകരൻ ഡോക്ടറെയാണ് കുട്ടികൾ പൊന്നാടയണിയിച്ചും മൊമൻ്റോ നൽകിയും ആദരിച്ചത്. വലിയ തിരക്കിനിടയിലും അല്പനേരം അദ്ദേഹം കുട്ടികളോട് സംവദിക്കുകയും ചെയ്തു.കബ്ബ് മാസ്റ്റേഴ്സ് സുമ, ഉഷാകുമാരി, ഫ്ളോക്ക് ലീഡേഴ്സ്  വിജി, രജനി എന്നിവർ പങ്കെടുത്തു.