Kannur
രാഹുല്‍ ഗാന്ധി കേരളത്തില്‍; എത്തിയത് 3 ദിവസത്തെ സന്ദര്‍ശനത്തിന്, സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്

കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം.