16 April 2024 Tuesday

എ.പി പുരുഷോത്തമന്റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ജൂലൈ 2ന് നടക്കും

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവും ആയിരുന്ന അന്തരിച്ച എപി പുരുഷോത്തമന്റെ കുടുംബത്തിന് സിപിഎം ന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം ജൂലൈ 2ന് നടക്കുമെന്ന് സിപിഎം നേതാക്കൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ താക്കോൽദാനം നിർവഹിക്കും.മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,പി നന്ദകുമാർ എംഎൽഎ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും വി കുഞ്ഞുമുഹമ്മദ്,ടി സത്യൻ,പി വിജയൻ,സിപി പ്രബീഷ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു