25 April 2024 Thursday

ചങ്ങരംകുളം ഹൈവൈ ജംഗ്ഷനിലെ പ്രധാന ബസ്റ്റോപ്പ് വീഴാറായ നിലയിൽ അപകട ഭീഷണി ഉയർന്നതോടെ കെഎസ്ഇബി ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരി

ckmnews

ചങ്ങരംകുളം ഹൈവൈ ജംഗ്ഷനിലെ പ്രധാന ബസ്റ്റോപ്പ് വീഴാറായ നിലയിൽ 


അപകട ഭീഷണി ഉയർന്നതോടെ കെഎസ്ഇബി ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരി


ചങ്ങരംകുളം:ചങ്ങരംകുളംഹൈവൈ ജംഗ്ഷനിലെ പ്രധാന ബസ്റ്റോപ്പ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയതോടെ കെഎസ്ഇബി അധികൃതരെത്തെ സമീപത്തെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരി വച്ചു.എടപ്പാൾ റോഡിൽ ഫെഡറൽ ബാങ്കിന് സമീപത്താണ് നാല് കാലുകളും ഒടിഞ്ഞ് ബസ്റ്റോപ്പ് അപകട ഭീഷണി ഉയർത്തുന്നത്.ബസ്റ്റോപ്പിന്റെ തൊട്ടടുത്തായി നിൽക്കുന്ന ട്രാൻസ്ഫോമർ  ജനങ്ങൾക്ക് ഭീഷണി ആയതോടെയാണ് ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരി വെച്ചത്‌.ദിനം പ്രതി നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ജംഗ്ഷനിലെ പ്രധാന ബസ്റ്റോപ്പിന്റെ അപകടാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ച് വൈദ്യുതി തടസവും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം