20 April 2024 Saturday

വിലകുറഞ്ഞു"കനത്ത മഴയിലും പാതയോരങ്ങളിൽ റംബുട്ടാൻ വിൽപന തകൃതി.

ckmnews

വിലകുറഞ്ഞു"കനത്ത മഴയിലും പാതയോരങ്ങളിൽ റംബുട്ടാൻ വിൽപന തകൃതി.


വിലകുറഞ്ഞു"കനത്ത മഴയിലും പാതയോരങ്ങളിൽ റംബുട്ടാൻ വിൽപന തകൃതി. വലിയ ഡിമാന്റ് ഉണ്ടായിരുന്ന റംബുട്ടാനാണ് പാതയോരത്ത് സമൃദ്ധിയായി വിൽപനക്കെത്തുന്നത്.മാർക്കറ്റിൽ 250 മുതൽ 350 രൂപ വരെ വിലയുണ്ടായിരുന്ന ഫസ്റ്റ് ക്വോളിറ്റി റംബുട്ടാൻ 200 രൂപക്കാണ് വി്റ്റഴിക്കുന്നത്

സാധാരണക്കാർക്ക് കൂടി കഴിക്കാൻ പറ്റുന്ന രീതിയിൽ തോട്ടത്തിൽ നിന്ന് നേരിട്ട് പറിച്ചെടുത്ത് വിൽപന നടത്തുന്നത് കൊണ്ടാണ് വില കുറച്ച് റംബുട്ടാൻ വിൽക്കാൻ കഴിയുന്നതെന്ന് കച്ചവടക്കാർ പറയുന്നു.കനത്ത മഴ കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും വിലക്കുറവ് മുതലെടുത്ത് നിരവധി പേരാണ് റംബുട്ടാൻ വാങ്ങാൻ പാതയോരത്ത് എത്തുന്നത്