28 March 2024 Thursday

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രവർത്തകസംഗമം യൂണിറ്റുകളിൽ നടന്നു

ckmnews

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രവർത്തകസംഗമം യൂണിറ്റുകളിൽ നടന്നു


ചങ്ങരംകുളം :മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആലംകോട് പഞ്ചായത്തിലേക്ക് നിയൊഗിച്ച മോണിറ്ററിങ് ഓഫീസർ ടികെ ജംഷീദിന്റെ മേൽനോട്ടത്തിൽ  ആലംകോട് പഞ്ചായത്തിലെ യൂത്ത് ലീഗ് യുണിറ്റ് കമ്മിറ്റികളുടെ പ്രവർത്തക സംഗമം നടന്നു.കാലത്ത് 10മണിക്ക് ആരംഭിച്ച സംഗമങ്ങൾക് രാത്രി 11മണിയോടെ പരിസമാപ്തിയായി.പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുർ ഉദ്ഘാടനം ചെയ്തു .ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ മാങ്കുളം അധ്യക്ഷനായിരുന്നു .നിയൊജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷറഫ് ,ജനറൽ സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന് ,ട്രഷറർ ബഷീർ പന്താവൂർ ,ഭാരവാഹികളായ ഷഫീക് തച്ചുപറമ്പ് ,റഹീം മാന്തടം ,സഫീർ ചിയ്യാനൂർ ,നൗഷാദ് ൻഎ തുടങ്ങിയവർ മോണിറ്ററിങ് ഓഫീസറോടൊപ്പം വിവിധ യൂണിറ്റുകളിൽ സംസാരിച്ചു .