20 April 2024 Saturday

ചങ്ങരംകുളം ടൗണിൽ 15 കാരിക്ക് നേരെ അശ്ളീല പ്രദർശനം നടത്തിയ സംഭവത്തിൽ 62 കാരൻ അറസ്റ്റിൽ

ckmnews

ചങ്ങരംകുളം ടൗണിൽ 15 കാരിക്ക് നേരെ അശ്ളീല പ്രദർശനം നടത്തിയ സംഭവത്തിൽ 62 കാരൻ അറസ്റ്റിൽ


ചങ്ങരംകുളം ടൗണിൽ 15 കാരിക്ക് നേരെ അശ്ളീല പ്രദർശനം നടത്തിയ സംഭവത്തിൽ 62 കാരൻ അറസ്റ്റിൽ.കടവല്ലൂർ സ്വദേശിയായ കിഴക്കേപ്പാട്ട് ശേഖരനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ചങ്ങരംകുളം ടൗണിൽ ചിറവല്ലൂർ റോഡിലാണ് കേസിനാസ്പദമായ സംഭവം.പഠനത്തിനായി പോയിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തിയ പ്രതി ബൈക്കിൽ കയറണോ എന്ന് ചോദിക്കുകയും പിന്നീട് അശ്ളീലമായ രീതിയിൽ പെരുമാറുകയും ആയിരുന്നു.ഭയന്നോടിയ പെൺകുട്ടി ചങ്ങരംകുളം പോലീസിന് നൽകിയ പരാതിയിൽ പ്രദേശത്തെ സിസി കേമറകൾ കേന്ദ്രീകരിച്ച്  ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.സിഐ ബഷീർ ചിറക്കലിന്റെ മേൽ നോട്ടത്തിൽ എസ്ഐ മാരായ രാജേന്ദ്രൻ,ആന്റോ ഫ്രാൻസിസ്,പ്രബോഷെണൽ എസ്ഐ അജീഷ് ജോൺ,എസ് സിപിഒ മാരായ ഷിജു,സനോജ്,സിപിഒമാരായ രാജേഷ്,സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കൃത്യം നടന്ന് ഒരു ദിവസം കഴിയും മുമ്പ് തന്നെ പ്രതിയെ പിടികൂടിയത്