27 November 2022 Sunday

നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു:

ckmnews

കണ്ണൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ ദാരുണ മരണം. മകനെ നീന്തൽ  പഠിപ്പിക്കവേ അച്ചനും മകനും ആണ് മുങ്ങി മരിച്ചത്. ഏച്ചൂരിലെ ഷാജിയും മകൻ ജോതിരാദിത്യയും ആണ് മരിച്ചത്.  വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിൽ ആണ് അപകടമുണ്ടായത്.

മരിച്ച ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്.

വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

ckmnews