29 March 2024 Friday

മുസ്ലിം ലീഗ് ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് സായാഹ്ന സമരം സംഘടിപ്പിച്ചു

ckmnews

മുസ്ലിം ലീഗ് ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് സായാഹ്ന സമരം  സംഘടിപ്പിച്ചു

ചങ്ങരംകുളം: എസ് എസ് എൽ സി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിനു അവസരം നൽകുക,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു അന്വേഷണം നേരിടുക, ഭവന രഹിതർക്കെല്ലാം ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുക,വിധവകൾക്കെല്ലാം പെൻഷൻ നൽകുക, കറന്റ് ചാർജ്ജ് വർദ്ധന പിൻവലിക്കിക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുസ്ലിം ലീഗ് ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ  സായാഹ്ന സമരം  സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന സായാഹ്ന സമരം പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് സി എം യൂസഫ് അധ്യക്ഷത വഹിച്ചു.സി കെ ബാപ്പിനു ഹാജി, എ വി അഹമ്മദ്, എം കെ അൻവർ, കെ പി അബൂ,കെ എം ഹാരിസ്, ബഷീർ കക്കിടിക്കൽ, ഷബീർ മാങ്കുളം, ആഷിഖ് നന്നമുക്ക് പ്രസംഗിച്ചു. അഹമ്മദുണ്ണി കാളാചാൽ സ്വാഗതവും അഷ്‌റഫ്‌ കാട്ടിൽ നന്ദിയും പറഞ്ഞു.