29 March 2024 Friday

കേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

ckmnews

കേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി


എടപ്പാൾ:സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആർ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിക്കുകയാണെന്നും ഹയർ സെക്കണ്ടറി രൂപീകൃതമായി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അനധ്യാപക തസ്തികകൾ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ആരോപിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പൂക്കരത്തറ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ പൂക്കരത്തറ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.ധർണ ജില്ല പ്രസിഡന്റ്‌ ബഷീർ കക്കിടിക്കൽ ഉൽഘടനം ചെയ്തു.ഹയർ സെക്കണ്ടറി ജോലി കൂടി നിലവിലെ അനദ്ധ്യാപക ജീവനക്കാരെ ഏല്പിക്കുവാനുള്ള ഉത്തരവ് അടിയന്തിരമായി പിൻ വലിക്കണമെന്ന് ജില്ല പ്രസിഡന്റ്‌ ആവശ്യപ്പെട്ടു യൂണിറ്റ് പ്രസിഡന്റ്‌ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി വി ബഷീർ , ടി എ റഷീദ് കൂറ്റനാട്. പി വി ഷറഫുദ്ധീൻ .ബഷീർ കെ കെ   എന്നിവർ പ്രസംഗിച്ചു.