Idukki
നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ മോഷണം പോയി, അജ്ഞാതർ വാഹനം കടത്തിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ

ഇടുക്കി: ആനച്ചാല്‍ രണ്ടാംമൈലില്‍ ദേശിയപാതയോരത്ത് സ്വകാര്യ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. ആനച്ചാല്‍ രണ്ടാംമൈല്‍ സ്വദേശിയായ മണിയുടെ ഓട്ടോയാണ് ദേശീയപാതയോരത്ത് നിന്ന് മോഷണം പോയത്. സമീപത്തെ വാടക വീട്ടിലാണ് മണി താമസിക്കുന്നത്. വീടിന് നൂറ് മീറ്റര്‍ മാറി ദേശീയപാതയോരത്താണ് മണി എല്ലാ ദിവസവും രാത്രിയില്‍ തന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിടാറ്.
ഇന്നലെ രാത്രി 9 മണിയോടെ മണി പതിവ് പോലെ വാഹനം നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോയി. രാവിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് സുഹൃത്ത് വിളിച്ചറിയിച്ചപ്പോഴാണ് നിര്‍ത്തിയിട്ടിടത്ത് ഓട്ടോറിക്ഷയില്ലെന്ന വിവരം താനറിഞ്ഞതെന്ന് മണി പറയുന്നു. സംഭവത്തെ തുടര്‍ന്ന് മണി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി.