25 April 2024 Thursday

ആ നൊമ്പരത്തിന് അറുതി.റഹീസിനും റുബാനയ്ക്കും വീടൊരുങ്ങുന്നു

ckmnews


എടപ്പാൾ :രണ്ട് പതിറ്റാണ്ടോളം വാടക വീട്ടിൽ അസൗകര്യങ്ങളോടെ ജീവിതം തള്ളിനീക്കിയ വൃദ്ധ ദമ്പതികളടങ്ങുന്ന കുടുംബത്തിന് വീടു നിർമിച്ചു നൽകാൻ മലബാർ ചാരിറ്റബിൾ ട്രസ്റ്റ്.കോലളമ്പ് ഗവ യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി റുബാനയും ഏഴാം ക്ലാസിലെ റഹീസും ഓൺലൈൻ പഠന സൗകര്യമില്ലാതെ മാസങ്ങളായി വിഷമിക്കുന്നതറിഞ്ഞ് ടി.വി. സമ്മാനിക്കാൻ എത്തിയതായിരുന്നു ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ.സി.പി.ബാവാ ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം.അവിടെ എത്തിയപ്പോൾ വീട്ടുകാർ ഒരു ദുരിതകഥയുടെ ചുരുളഴിച്ചു.ഇരുപത് കൊല്ലമായി വാടകയ്ക്കാണ് താമസികുന്നത്.പിതാവ് റസാക്ക് വടക്കേതിൽ വർഷങ്ങൾക്കു മുമ്പ് മരിച്ചു. മാതാവും അവരുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ്.വരുമാനമില്ല.കണ്ണീരോടെയുള്ള വീട്ടുകാരുടെ വിവരണമാണ് വീട് നിർമിച്ചു നൽകാനുള്ള ട്രസ്റ്റിൻ്റെ തീരുമാനത്തിന് പിന്നിൽ.പഠനത്തിന് ടിവി എന്ന ആവശ്യത്തോടൊപ്പം പുതിയ വീട് ഉടനെ സ്വന്തമാകും എന്ന ആശ്വാസത്തിലാണ് ആ കടുംബം.

ഒരു പൂവ് ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ ലഭ്യമാകുന്ന അനുഭവമായി കുട്ടികൾക്ക്.ടി.വി സമർപ്പണ ചടങ്ങിൽ കെ.പി.മുഹമ്മദാലി ഹാജി, എൻ.കെ.റഷീദ്, എൻ.എ.ഖാദർ,റഫീഖ് പിലാക്കൽ, ഹാരിസ്, എൻ.പി.കമ്മുക്കുട്ടി കെ.ടി .ബാവ, റിസാൽ തടത്തിൽഎന്നിവർ സംബന്ധിച്ചു.