24 April 2024 Wednesday

കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഓവർസിയർക്ക് സസ്പെൻഷൻ

ckmnews

കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മാറഞ്ചേരി പുറങ്ങ് വൈദ്യുതി സെക്ഷൻ ഓഫീസിലെ ഓവര്‍സീയറെ സസ്‌പെന്‍ഡ് ചെയ്തു. കെ എസ് ഇ ബിയിലെ കരാര്‍ ജീവനക്കാരന്‍ പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ പന്തായില്‍ രാജന്റെ മകന്‍ പ്രജീഷ് (38) ആണ് ഷോക്കേറ്റ് മരിച്ചത്. അതിനെ തുടര്‍ന്നാണ് അന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഓവര്‍സീയര്‍ ഷാജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച പനമ്പാട് മഠത്തില്‍ സ്‌കൂളിന് സമീപം ലോ ടെന്‍ഷന്‍ ലൈനില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം