20 April 2024 Saturday

നാടിനു തണലേകാൻ തണൽ കോംപ്ലക്സ് നാടിനു സമർപ്പിച്ചു.

ckmnews


കോക്കൂർ: ബഹുമുഖ പദ്ധതികൾ ലക്ഷ്യംവെച്ചു കൊണ്ടു കോക്കൂർ മടത്തുംപുറത്ത് തണൽ ചിരിറ്റബിൾ ട്രസ്റ്റിന് കീഴിൽ നിർമ്മാണം പൂർത്തിയായ തണൽ കോംപ്ലക്സിന്റെ ഔപചാരികമായ ഉൽഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡണ്ട് ജനാ: സലിംമമ്പാട് നിർവ്വഹിച്ചു.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ലളിതവും, പ്രൗഢവുമായ രീതിയിലാണ് ചടങ്ങുകൾ നടന്നത്.ട്രസ്റ്റിനു കീഴിൽ കോപ്ലക്സ് കേന്ദ്രീകരിച്ച് മിനി കോൺഫ്രസ്ഹാൾ, ജന സേവനകേന്ദ്രം, ലൈബ്രറി, വായനാമൂല, കുടിവെള്ള പദ്ധതി, എജ്യുക്കേഷണൽ ഗൈഡൻസ് എന്നീ വിത്യസ്ഥങ്ങളായ പരിപാടികളാണ് ലക്ഷ്യം വെക്കുന്നത്.ചടങ്ങിന്റെ അദ്ധ്യക്ഷത ട്രസ്റ്റ് ചെയർമാൻ സി.എം റഫീഖ്മാസ്റ്റർ നിർവ്വഹിച്ചു.

ജമാഅത്തെ ഇസ് ലാമി ഏരിയ പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ, ഇ.വി മുജീബ് കോക്കൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി ജമാലുദ്ധീൻ പി.എ നന്ദി രേഖപ്പെടുത്തി.