30 March 2024 Saturday

കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം തൃത്താല ഞാങ്ങാട്ടിരി സ്വദേശിയായ യുവാവ് മരിച്ചു

ckmnews

കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം


തൃത്താല ഞാങ്ങാട്ടിരി സ്വദേശിയായ യുവാവ് മരിച്ചു


പെരുമ്പിലവ്:കൊരട്ടിക്കരയില്‍ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തൃത്താല സ്വദേശിയായ യുവാവ്.മരിച്ചു.കാര്‍ ഓടിച്ചിരുന്ന  തൃത്താല  ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് (26) മരിച്ചത്. കൊരട്ടിക്കര പള്ളിയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടം.കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് യാത്രികനെ പുറത്തെടുത്തത്.