28 March 2024 Thursday

ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎസ്‍യു സംസ്ഥാന വൈസ്പ്രസിഡന്‍റ് അടക്കം ഏഴ് പേര്‍ അറസ്റ്റില്‍

ckmnews

വയനാട്: കൽപ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ പൊലീസ്  അറസ്റ്റ് ചെയ്തു.  കെഎസ്‍യു  സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.