28 March 2024 Thursday

സമസ്ത പൊതുപരീക്ഷയിലും എസ്എസ്എൽസി പ്ളസ്ടുവിലും ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം :ആലംകോട് ശെഫിഖുൽ ഇസ്ലാം മദ്രസ്സയിലെ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരും,എസ്എസ്എൽസി പ്ളസ്ടു പരീക്ഷയിലെ വിജയികളെയും ആലംകോട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയും,മദ്രസ്സ -സബ്ബ് കമ്മിറ്റിയും അനുമോദിച്ചു അനുമോദന ചടങ്ങിൽ മദ്രസ്സ സ്വദർ മുഅല്ലിം അഫ്സൽ ഇർഷാദി സ്വാഗതം പറഞ്ഞു.മഹല്ല് പ്രസിഡണ്ട് കെ വി .കുഞ്ഞുമോൻ ഹാജി അദ്ധ്യക്ഷനായിരുന്നു.മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി .വി.കെ.സിദ്ധി.ട്രഷറർ ,പി.വി അബൂബക്കർ ഹാജി, ഖത്തീബ് അബ്ദുറഹീം സഅദി, ജാഫർ മൗലവി .ഏനു (ഉണ്ണി ) കരീം ആലംകോട് ,മുഹമ്മദാലി,കെ.അവറാൻ, കെ.വി.അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു