24 April 2024 Wednesday

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ളാസും നടത്തി

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് നാലാം വാർഡ് വാർഡ് മെമ്പർ വികെഎം നൗഷാദിന്റെ നേതൃത്വത്തിൽ അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ളാസും നടത്തി.നൗഷാദിന്റെ വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ എസ്‌എസ്എൽസി പ്ളസ്ടു പരീക്ഷയിൽ വിജയിച്ച വാർഡിലെ 66 വിദ്യാർത്ഥികളെ മൊമന്റോ നൽകി അനുമോദിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് കെ അബ്ദുൽ ലത്തീഫ് കരിയർ ഗൈഡൻസ് ക്ളാസെടുത്തു.കാരയിൽ അപ്പു ഉദ്ഘാടനം ചെയ്തു.ഉമ്മർ കുളങ്ങര,സലീം കെവി,സലാം ഒരുപ്പാക്കൽ,റഷീദ്,സതീഷൻ തുടങ്ങിയവർ പങ്കെടുത്തു