19 April 2024 Friday

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

ckmnews

കാസർകോഡ് : കാസർകോട്  പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടിയത്  പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. . കുമ്പള,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.