19 April 2024 Friday

വൈദ്യുതി ചാർജ് വാർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കെഎസ്ഇബി ഓഫീസിലേക് ചൂട്ടുകത്തിച്ചു പ്രധിഷേധ മാർച്ച് നടത്തി

ckmnews

വൈദ്യുതി ചാർജ് വാർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കെഎസ്ഇബി ഓഫീസിലേക് ചൂട്ടുകത്തിച്ചു പ്രധിഷേധ മാർച്ച് നടത്തി


ചങരംകുളം :ഉപ്പ് മുതൽ കർപ്പൂരം വരെ തൊട്ടാൽ പൊള്ളുന്ന വിലയിൽ നട്ടം തിരിയുന്ന കേരളജനതയെ ഷോക്കടിപ്പിക്കുന്ന രീതിയിൽ വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാരിനെതിരായി മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളം ലീഗ് ഓഫീസ് പരിസരത്തുനിന്ന് ചൂട്ടുകത്തിച്ച് കെഎസ്ഇബി ഓഫീസിലേക് പ്രതിഷേധ മാർച്ച് നടത്തി.മാർച്ച് കെഎസ്ഇബി ഓഫീസിനു ‌ മുന്നിൽ പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു .ഷബീര്‍ മാങ്കുളം അധ്യക്ഷത വഹിച്ചു ,സാദിക് നെച്ചിക്കൽ ,അഡ്വക്കറ്റൃ നിയാസ് മുഹമ്മദ് ,കെഎം ഹാരിസ് ,ആഷിക് ,ഇക്ബാൽ നരണിപ്പുഴ ,ജഫീറലി പള്ളിക്കുന്ന് തുടങ്ങിയവർ പ്രധിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു.ബഷീർ പന്താവൂർ സഫീർ ചിയ്യാനൂർ ,ഷഫീക് തച്ചുപറമ്പ് ,നൗഷാദ് കെവി ,റഹീം മാന്തടം ,ഫാദിഹ് എറവറാംകുന്ന്,ഹാഫിസ് കാഞ്ഞിയൂർ ,തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്‍കി