29 March 2024 Friday

സുരേഷ് ഗോപി യുടെ ജന്മദിനം ആഘോഷമാക്കി മലപ്പുറം ജില്ലാ സുരേഷ് ഗോപി ഫാൻസ്‌ അസോസിയേഷൻ

ckmnews

സൂപ്പർ സ്റ്റാർ ഭരത് സുരേഷ് ഗോപി യുടെ ജന്മദിനം ആഘോഷമാക്കി

മലപ്പുറം ജില്ലാ സുരേഷ് ഗോപി ഫാൻസ്‌ അസോസിയേഷൻ 


ചങ്ങരംകുളം: സൂപ്പർ സ്റ്റാർ സുരേഷ് ഗോപി യുടെ പിറന്നാൾ വലിയ ആഘോഷമാക്കിയാണ് സുരേഷ് ഗോപി ഫാൻസ്‌ അസോസിയേഷൻ മലപ്പുറം ജില്ലാക്കമ്മിറ്റി കൊണ്ടാടിയത്.ചങ്ങരംകുളം, കുന്നംകുളം ഹൈവെയിൽ താടി പടിയിൽ പലരുടെയും സഹായതാൽ ചോർനൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കൂരകളിൽ താമസിച്ച് വരുന്ന കുടുംബങ്ങൾക്ക് പുതുവസ്ത്രങ്ങളും ഭക്ഷണണവുംനൽകി.പ്രകൃതി തിയുടെ  മുന്നിൽ എല്ലാവരും ഒന്നാണെന്ന സന്ദേശവും കൈ മാറി അവരോടൊപ്പം ഭക്ഷണവും കഴിച്ച് ബർത്ഡേ കേക്കും മുറിച്ചാണ് സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി താരത്തിന്റ് പിറന്നാൾ ആഘോഷം  നടത്തിയത്.ഇരു കണ്ണു കൾക്കും കാഴ്ച്ച യില്ലാതെ  പാട്ടു പാടിയും കുടനിർമ്മിച്ചും ജീവിതം തള്ളി നീ ക്കുന്ന ലൈല  ഷാജി ധമ്പതികൾക്കും കുട്ടിക ൾക്കും പുതുവസ്ത്രങളും ഭക്ഷണവും നൽകി.സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ ജില്ലാ ട്രഷറർ റഹീസ് പയ്യനാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ശശികുമാർ മഞ്ചേരി അധ്യക്ഷത വഹിച്ചു.സിനിമ  സീരിയൽ താരം  സത്യൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു.സുരേഷ്  ഗോപിയുടെ നന്മനിറഞ്ഞ പ്രവർത്തനങ്ങൾ സെക്രട്ടറി ആലംകോട്  സുരേഷ് വിവരിച്ചു.ജനാർദ നൻ താനൂർ,വിബിൻദാസ് എടപ്പാൾ,സുബ്രമണ്യൻ വണ്ടൂർ എന്നിവരും മറ്റു ഫാൻസ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു ചടങ്ങ്  ധന്യമാക്കി