24 April 2024 Wednesday

എം ബി ബി എസ് പാസ്സായ ശ്രീലക്ഷ്മിയെ എസ് ഡി പി ഐ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് നേടിയ ശ്രീലക്ഷ്മിയെ എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.

ചിയ്യാനൂർ സ്വദേശി ടീ ഷോപ്പ് ഉടമയായ മണിയുടെയും,തയ്യൽ തൊഴിലാളിയായ ഷൈനിയുടെയും മൂത്ത മകളായ ശ്രീലക്ഷ്മി നിരവധി പ്രതികൂല സാഹചര്യങ്ങൾ അതി ജീവിച്ചാണ് എം ബി ബി എസ് കരസ്ഥമാക്കിയത്.ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം മുതിർന്ന അംഗം താഹിർ മൊയ്‌ദു ശ്രീലക്ഷ്മിക്ക് കൈമാറി.

ബ്രാഞ്ച് പ്രസിഡന്റ്‌ ഇ വി മജീദ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി റഫീഖ് ചിയ്യാനൂർ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ, പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ്‌ കെ എം ഹമീദ്, ട്രഷറർ ഹുസൈൻചിയ്യാനൂർ,

എന്നിവർ പങ്കെടുത്തു.