25 April 2024 Thursday

സമ്മാനാർഹമായ ലോട്ടറിയാണെന്ന് തെറ്റ് ധരിപ്പിച്ച് ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു പണം കവർന്നു

ckmnews

സമ്മാനാർഹമായ ലോട്ടറിയാണെന്ന് തെറ്റ് ധരിപ്പിച്ച് ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു പണം കവർന്നു


ചങ്ങരംകുളം ടൗണിൽ സമ്മാനാർഹമായ ലോട്ടറിയാണെന്ന് തെറ്റ് ധരിപ്പിച്ച് ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു പണം കവർന്നു.ചങ്ങരംകുളം ടൗണിൽ ലോട്ടറി വിൽപന നടത്തുന്ന രാജൻ എന്ന ചെറുകിട കച്ചവടക്കാരനെയാണ് ബൈക്കിലെത്തിയ യുവാവ് നമ്പർ മാറ്റി എഴുതി സമ്മാനം അടിച്ച ടിക്കറ്റാണെന്ന് തെറ്റ് ധരിപ്പിച്ച് പണം കവർന്നത്.500 രൂപ സമ്മാന ടിക്കറ്റുമായി ഏജന്റിനെ സമീപിപ്പിച്ചപ്പോഴാണ് ടിക്കറ്റിലെ നമ്പർ പേന കൊണ്ട് തിരുത്തിയതാണെന്നും ചില്ലറ കച്ചവടക്കാരനെ കബളിപ്പിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്തത്.