25 April 2024 Thursday

സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയത് കർഷകരെ പരിഹസിക്കാൻ-പി എം എ.സലാം

ckmnews

സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയത് കർഷകരെ പരിഹസിക്കാൻ-പി എം എ.സലാം


മലപ്പുറം:നാളികേര സംഭരണ കേന്ദ്രങ്ങൾ നാമമാത്രമായി തുടങ്ങിയത് കേരകർഷകരെ പരിഹസിക്കന്നതിന് തുല്യമാന്നെന്ന് അഡ്വ:പി.എം എ.സലാം പറഞ്ഞു. 270ലേറെ സംഭരണ കേന്ദ്രങ്ങളു ണ്ടായിരുന്ന കേരളത്തിൽ രണ്ടാം പിണറായി സർക്കാർ വെറും 3 സംഭരണകേന്ദ്രങ്ങളാണ് തുറന്നത്' ഇത് കേരകർഷകരെ പരിഹസിക്കുന്നതിന് തുല്ല്യമാന്നെന്ന് സംസ്ഥാന മുസ്ലിം ലീഗ് - ജനറൽ സെക്രട്ടറി പറഞ്ഞു.സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് നടത്തിയ കലക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം.എ.സലാം .സ്വതന്ത്ര കർഷക സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.40 രൂപതറവില 'നിശ്ചയിച്ച് പച്ചതേങ്ങ മുഴുവൻ കൃഷിഭവനുകളിലും സംഭരിക്കുക.വന്യമൃഗങ്ങളിൽ നിന്നും കർഷകരേയും കൃഷിയേയും സംരക്ഷിക്കുക. ബഫർ സോൺ ഒളിച്ച് കളി ഇടത് സർക്കാർ അവസാനിപ്പിക്കുക കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക ' എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ജില്ലാ പ്രസിഡണ്ട് പി.പി.യൂസഫലി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സിക്രട്ടരികെ കെ.നഹ, ട്രഷറർ മൂസ്സ ഹാജി, ഭാരവാഹികളായ പി' കെ.അബ്ദുറഹിമാൻ, സി.അബൂബക്കർ ഹാജി, എ. ഹൈദ്രോസ്‌ ഹാജി, സി.അബ്ദുൾ കരീം, അഡ്വ: ആരിഫ്, കെ.പി.ഉമ്മർ, ലൂക്മാൻ അരീക്കോട് പ്രസംഗിച്ചു.സി.കെ.എം ബാപ്പു ഹാജി ,എം.എം യൂസഫ്, ടി.കെ.റഷീദ്, എൻ ,സലാം ,മെഹബൂബ് കുരിക്കൾ, സി.ടി.നാസർ, വി.പി.ശൂകൂർ, ബഷീർ മുതുവല്ലൂർ, കാരാട്ട് അബ്ദുറഹീമാൻ, മജീദ് വണ്ടൂർ, ഇ.ബാപ്പുട്ടി, വി.പി.ബാവ, എ മുഹമ്മതലി,പി.ടി.മൊയ്തീൻ കുട്ടി.കെ.അബ്ദുസലാം, നാസർ, ബഷീർ, കുഞ്ഞാപ്പു, കെ.കുഞ്ഞുട്ടി, മുജീബ് റഹ്മാൻ .കമ്മുക്കുട്ടി, മരക്കാരു ഹാജി, എ.വി.അബ്ദുറു , മാർച്ചിന് നേതൃത്വം നൽകി